കൊല്‍ക്കത്ത: റാഫേല്‍ കാര്‍ സംബന്ധിച്ച രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചോദിച്ച മമത മോഡി സര്‍ക്കാരിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞെന്നും പരിഹസിച്ചു. കൊല്‍ക്കത്തയില്‍ വനിതാദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
മോഡിയുടെ ഭരണത്തില്‍ കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണം 260 ശതമാനമാണ് വര്‍ധിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന് താഴ്വരയില്‍ സമാധാനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കും.
രാജ്യത്തിന്റെ കരുതല്‍ ധനമെല്ലാം നരേന്ദ്ര മോഡി മോഷ്ടിച്ച് പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി. റാഫേല്‍ വിവരങ്ങള്‍ സൂക്ഷിക്കാത്ത സര്‍ക്കാര്‍ എങ്ങനെ രാജ്യത്തിനു സുരക്ഷ ഒരുക്കുമെന്നും മമത ചോദിച്ചു.
Discussion about this post