ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതി കേസില്‍ പരാതി നല്‍കിയ ഹൈദരാബാദ് സ്വദേശിയായ സതീഷ് ബാബു സനയ്ക്ക് പോലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഹൈദരാബാദ് പോലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തനിക്ക് സുരക്ഷ നല്‍കണമെന്ന സതീഷിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
അതേസമയം വിരമിച്ച സുപ്രീംകോടതി ജഡ്ജ് ജസ്റ്റീസ് എകെ പട്‌നായികിനു മുമ്പാകേ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നിരസിച്ചു
Discussion about this post