മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ചതിന് യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ഇയാളുടെ പക്കല്‍ നിന്ന് 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. വിമാനത്താവളത്തില്‍ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒരു പൊതി കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്.
ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്ലന്ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗിക ഉത്തജന മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നത്. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു.
Discussion about this post