ബംഗളൂരു: ബംഗളൂരുവില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ളെ വീഡിയോ കോളിലുടെ വിവരം അറിയിച്ച യുവാവ് പിടിയില്‍. വിജയപുര ഗൗഡിചൗക്കില് സോനാബായി മല്ലികാര്‍ജുന്‍ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് മല്ലികാര്‍ജുന്‍ പവാര്‍ (42) പോലീസ് പിടിയിലായത്.
ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മാതാപിതാക്കളെ വീഡിയോകോള്‍ വഴി വിവരം അറിയിക്കുകയായിരുന്നു. മല്ലികാര്‍ജുന്‍ വീഡിയോ കോള്‍ വിളിച്ച ശേഷം പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ കാണിച്ചു കൊടുക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
വീഡിയോകോള്‍ വന്നയുടനെ അച്ഛനമ്മമാര്‍ പോലീസില്‍ പരാതിപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന മല്ലികാര്‍ജുനെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.
മല്ലികാര്‍ജുന്‍ മുംബൈയില്‍ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇവര്‍ക്ക് രണ്ട് പെണ്മക്കളും ഒരു ആണ് കുട്ടിയും ഉണ്ട്.
സംഭവ സമയത്ത് മുത്തച്ഛന്റെ വീട്ടിലും ആണ്‍കുട്ടി ഉറങ്ങുകയുമായിരുന്നു. ഇരുവരുടെയും വിവാഹം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. മുംബൈയില്‍ താമസിച്ചിരുന്ന ഇയാള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഭാര്യയെ സന്ദര്‍ശിച്ചിരുന്നുള്ളൂ. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോനാബായിയെ മല്ലികാര്‍ജുന്‍ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
Discussion about this post