ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് എല്ലാം കാണാതാകുന്നു എന്നാണ് മോഡിക്കെതിരെയുള്ള രാഹുലിന്റെ പരിഹാസം.
കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. അതിന് പുറമേ റഫാല്‍ ഫയലും കാണാതായെന്നാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഉന്നയിച്ചത്. റാഫേല്‍ വിമാനങ്ങള്‍ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ്.
അനില്‍ അംബാനിക്ക് കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗന്ധി ആരോപിച്ചു. നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ സമാന്തര ചര്‍ച്ചകളിലും എല്ലാം ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.