ലഖ്നൗ: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സൃഷ്ടിച്ച തൊഴിലവസരങ്ങളെ കുറിച്ച് ചോദിച്ച യുവാവിന് ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. തൊഴിലവസരങ്ങള്‍ അനവധി സൃഷ്ടിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണ് യുവാവ് ചോദ്യം ചെയ്തത്.
ഉത്തര്‍പ്രദേശിലെ മുസാഫിറില്‍ നടന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മര്‍ദ്ദനമുണ്ടായത്. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായിയാണ് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് സൃഷ്ടിച്ച പുതിയ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളെക്കുറിച്ചും സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
ഈ വാദങ്ങളെയാണ് യുവാവ് ചോദ്യം ചെയ്തത്. ശേഷം ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ പൊതിഞ്ഞു നിന്ന് കൈയ്യേറ്റം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ ‘ഭീകരന്’ എന്ന് വിളിച്ചു പറയുന്നുണ്ട്.
2014ലെ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് 2 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന ബിജെപി അധികാരത്തിലേറിയ ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ എത്രയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
In Muzaffarnagar, BJP workers brutally thrashed a youth who confronted govt's claim over job and education during an election special segment hosted by senior journalist @narendrauptv for his channel. Mob can be heard calling the youth a terrorist. pic.twitter.com/mNjo3zCT6n
— Piyush Rai | پیوش رائے (@Benarasiyaa) March 6, 2019
Discussion about this post