ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍
ജെഎന്‍യു മുന്‍ യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ബിജെപി മൈനോറിറ്റി സെല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടിറ്റു ബദ്വാല്‍ നല്കിയ പരാതിയില്‍ ബിഹാറിലെ കിഷന്ഗംജ് പോലീസ് സ്റ്റേഷനിലാണ് കനയ്യ കുമാറിനെതിരെ കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തില്‍ കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി.
അതേസമയം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്ന് കനയ്യ മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചിരുന്നു. സഖ്യമുണ്ടായാലും ഇല്ലെങ്കിലും കനയ്യയെ ജന്മനാടായ ബെഗുസരായിയില്‍ മത്സരിപ്പിക്കുമെന്നായിരുന്നു സിപിഐ പ്രഖ്യാപിച്ചത്.
Discussion about this post