ന്യൂഡല്‍ഹി: 200 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനം മര്‍ദ വ്യതിയാനത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 20000 അടി ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് മര്‍ദവ്യതിയാനം ഉണ്ടായത്. ഇന്നലെ 1.35 ഓടെയാണ് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍നിന്നും എയര്‍ഇന്ത്യയുടെ ബോയിങ് 787 വിമാനം പറന്നുയര്‍ന്നത്.
20000 അടി എത്തിയപ്പോഴേയ്ക്കും മര്‍ദവ്യതിയാനം ഉണ്ടാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഓക്സിജന്‍ മാസ്ക് അടക്കമുള്ളവ നല്കി. രാജസ്ഥാന് വ്യോമമേഖലയിലെത്തിയ വിമാനം വൈകിട്ട് നാലോടെ ഡല്‍ഹി വിമാനത്താവളത്തിലിറക്കി. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം തയാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. വിമാനം ഉയരുന്നതിന് അനുസരിച്ച് അന്തരീക്ഷ മര്‍ദവും ഓക്സിജനും കുറയാറുണ്ട്. ആ സാഹചര്യത്തില്‍ കാബിനിലെ മര്‍ദം കൃത്യമായി ക്രമീകരിക്കണം. ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും.
Discussion about this post