ന്യൂഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാവുന്നത് വരെ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ബിസിനസുകാരനും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. കുറ്റവിമുക്തനാവുന്നതുവരെ രാജ്യം വിട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഈ രാജ്യത്ത് തന്നെയാണ്. ഈ രാജ്യത്തെ കൊള്ളയടിച്ച് ഇവിടെ വിട്ടു പോകുന്നവര്‍ ഉണ്ട്. അവരെക്കുറിച്ച് ഒന്നും പറയാനില്ല, സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റവിമുക്തനാവുന്നത് വരെ ഞാന്‍ ഈ രാജ്യത്ത് തന്നെ ഉണ്ടാവും, കുറ്റവിമുക്തനായതിന് ശേഷം മാത്രമെ സജീവ രാഷ്ട്രീയത്തിലേക്കുള്ളൂ.’ റോബര്‍ട്ട് വദ്ര പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ റോബര്‍ട്ട വദ്രയും സജീവരാഷ്ടീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇതിനെ സംബന്ധിച്ച സൂചനകള്‍ വദ്ര തന്നെയാണ് പുറത്തുവിട്ടിരുന്നത്. പിന്നാലെ, അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മൊറാദാബാദില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post