ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കാശ്മീരിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
ഫെബ്രവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കാശ്മീരില്‍ സുരക്ഷാ സേനകള്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ഇന്നലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തിരുന്നു.
ജമ്മു കാശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചത്. ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു.
Discussion about this post