ചെന്നൈ: ഭീഷണികളേയും, അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല. തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയെ ശക്തമാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.
സ്വാര്‍ഥത നിറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. കരുത്തുറ്റ ഒരു ഇന്ത്യയെയും ശക്തരായ സേനാ വിഭാഗങ്ങളെയും അവര്‍ക്ക് ആവശ്യമില്ല. ഓരോ ദിവസും മോഡി വിരുദ്ധത കൂടിവരികയാണ്. ആരാണ് മോഡിയെ കൂടുതല്‍ അധിക്ഷേപിക്കുന്നത് എന്നതില്‍ മത്സരം നടക്കുന്നു അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് മോഡി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. തമിഴ്നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി എംജിആറിന്റെ പേര് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നല്‍കുമെന്നും പ്രഖ്യാപിച്ചു. തമിഴ്നാട്ടിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ തമിഴ് ഭാഷയില്‍ അറിയിപ്പ് നല്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post