ലഖ്നൗ: ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ വാക്കുതര്‍ക്കം. ഒടുവില്‍ എംപി, എംഎല്‍എയെ ഷൂ കൊണ്ട് തല്ലി. പാര്‍ട്ടിക്ക് നാണക്കേടായ ഈ പ്രകടനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയണ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. സന്ത് കബീര്‍ നഗര്‍ എംപിയായ ശരദ് ത്രിപാഠി എംഎല്‍എയായ രാകേഷ് സിംഗിനെ കൈയ്യേറ്റം ചെയ്തത്.
ഇന്നലെ ഒരു പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ശിലാഫലകത്തില്‍ പേര് വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പിന്നീട് അടിപിടിയില്‍ കലാശിച്ചത്. സന്ത് കബീര്‍ നഗര്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് സംഘര്‍ഷം.
വാക്കുതര്‍ക്കത്തിനിടയില്‍ ഇരുവരും തങ്ങളുടെ സ്ഥാനം എടുത്തുപറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് കടന്നതും മീറ്റിംഗിനെത്തിയ മറ്റുള്ളവര്‍ ഇവരെ പിടിച്ചു മാറ്റി. മീറ്റിങ്ങിനു ശേഷം എംപി മുറിയില്‍ കയറി വാതിലടച്ചുവെന്നും എംഎല്‍എയും അനുയായികളും മുറിയുടെ മുമ്പില്‍ നിന്ന് പ്രതിഷേധിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ബിജെപി ഇരുനേതാക്കളോടും വിശദീകരണം തേടി.
#WATCH Sant Kabir Nagar: BJP MP Sharad Tripathi and BJP MLA Rakesh Singh exchange blows after an argument broke out over placement of names on a foundation stone of a project pic.twitter.com/gP5RM8DgId
— ANI UP (@ANINewsUP) March 6, 2019
Discussion about this post