ന്യൂഡല്‍ഹി: കേരള ജനതയെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷം ലുബാന് ചുഴലിക്കാറ്റ് യമന്‍ തീരത്തേക്ക് മാറി. അതിനു തൊട്ടു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ‘തിത്ലി’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. എന്നാല്‍ കേരളത്തെയും ലക്ഷദ്വീപിനെയും ഇത് ബാധിക്കില്ല. ഇതിനു കാരണം ലുബാന് പടിഞ്ഞാറേക്ക് നീങ്ങുന്നതാണ്.
എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഏതാനും ദിവസം കൂടി മഴ ലഭിക്കും. ഒഡിഷ ചുഴലിയുടെ സ്വാധീനം മൂലമാണിത്. അതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിന് 720 കിലോമീറ്റര്‍ കിഴക്ക് നിലകൊള്ളുന്ന ന്യൂനമര്‍ദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷ തീരത്തേക്കു കടക്കും.
Discussion about this post