ബംഗളൂരു: മന്തിമാരും സിനിമാതാരങ്ങളും പലപ്പോഴും ക്ഷേത്രങ്ങളിലും മറ്റും വരിയില്‍ നില്‍ക്കാതെ പദവിയുടെ അധികാരത്തില്‍ കടന്നു പോകാറുണ്ട്. എന്നാല്‍ ഇത് കണ്ടിട്ടും ആരുമത് ചോദ്യം ചെയ്യാന്‍ മുതിരാറില്ല. അല്ല ധൈര്യപ്പെടാറില്ല എന്നതാണ് വാസ്തവം. എന്നാലിപ്പോള്‍ കര്‍ണ്ണാടകയിലെ ഒരു പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ താരമായ കഥയാണ് കാണുന്നത്.
കര്‍ണ്ണാടക അഭ്യന്തരമന്ത്രി എംബിപട്ടീലിനെ അനധികൃത കടന്നുകയറ്റത്തില്‍ നിന്ന് വിലക്കി പെണ്‍കുട്ടി. ശിവരാത്രിയോടനുബന്ധിച്ച് കര്‍ണാടകയിലെ അമരഗണധീശ്വര ക്ഷേത്രത്തില്‍ വന്നതായിരുന്നു മന്ത്രി. നല്ല തിരക്കും വരിയും ഉണ്ടായിട്ടും അദ്ദേഹം അതൊന്നും ഗവനിക്കാതെ തിരക്കിനിടയിലൂടെ കടന്നു. ആരൊക്കയോ വഴി തെളിക്കുകയും ചെയ്തു. പൊള്ളുന്ന ചൂടില്‍ ദര്‍ശനത്തിനായി കാത്തുനിന്ന 770 ഓളം ആളുകളെ മറികടന്നായിരുന്നു ദര്‍ശനത്തിന് മന്ത്രി മുന്നോട്ട് പോയത്.
എന്നാല്‍ ഇത് കണ്ട് സഹിക്കാതെ ചെറിയ പെണ്‍കുട്ടി പ്രതികരിച്ചു.. ഞങ്ങള്‍ ഇത്രയും ആളുകള്‍ ഇവിടെ കാത്തുനില്‍ക്കുകയാണ്, നിങ്ങള്‍ മന്ത്രിയായിരിക്കാം പക്ഷെ ഇത്രയും ആളുകളെപ്പോലെ വരി നിന്നേ ദര്‍ശനം നടത്താവൂ. പ്രത്യേക പരിഗണന എടുക്കുന്നത് ശരിയല്ലെന്ന് പെണ്‍കുട്ടി വാദിച്ചു. പെണ്‍കുട്ടിയെ ഏറെ ശ്രമപ്പെട്ടാണ് മന്ത്രി തിരക്കിനെക്കുറിച്ച് പറഞ്ഞുബോധ്യപ്പെടുത്തിയത്. ചില സുപ്രധാന മീറ്റിങ്ങുകളുണ്ടെന്നും അതിനുശേഷം ഔദ്യോഗികആവശ്യങ്ങള്ക്കായി ഹുബാലി വിമാനത്താവളത്തില്‍ നിന്നും വിമാനയാത്രയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തി വന്ന പെണ്‍കുട്ടി അദ്ദേഹത്തെ കടത്തിവിടാന്‍ സമ്മതിക്കുകയായിരുന്നു.
എന്നാല്‍ രോഷാകുലനാകാതെ മന്ത്രി പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുകയും തുടര്‍ന്ന് അവളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.. ശേഷമാണ് യാത്രയായത്.
Discussion about this post