ന്യൂഡല്‍ഹി: വിംഗ് കമാന്റര്‍ അഭിനന്ദന് വര്ദ്ധമാന് ഫേസ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകളില്ല.. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന. അഭിനന്ദന്റെ പേരില്‍ ഉയരുന്നത് വ്യാജ അക്കൗണ്ടുകളാണെന്നും വ്യോമസേന കൂട്ടിച്ചേര്‍ത്തു.
അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നന്ദി പറഞ്ഞ ഉത്തര്‍പ്രദേശുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അഭിനന്ദന്റെ പേരില്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
അഭിനന്ദന് നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ ഒരു സാമൂഹ്യമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ലെന്ന് വ്യോമസേന വ്യക്തമാക്കി. പാക് കസ്റ്റഡിയില്‍ നിന്ന് അഭിനന്ദന് ഇന്ത്യയില്‍ മടങ്ങിയെത്തിയതിന്റെ ആനന്ദത്തിലാണ് ഇപ്പോഴും രാജ്യം.
#FAKE ACCOUNTS : Wg Cdr Abhinandan Varthaman does not have a social media account on any portal (Facebook /Instagram /Twitter). Please avoid following any fake accounts being used in the name of any IAF Airwarrior for spreading misinformation.
Jai Hind!!! pic.twitter.com/nG8C7ZUkQ6— Indian Air Force (@IAF_MCC) March 6, 2019