ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ പരാതിക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അതേസമയം പരാതിയുമായി എത്തിയ ആളുകള്‍ രേഖകള്‍ മോഷ്ടിച്ചതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
ഈ രേഖകളില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്നും ഇവ ഒരിക്കലും പ്രസിദ്ധപ്പെടുത്താന്‍ കഴിയാത്തതാണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു. രേഖകള്‍ എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് തങ്ങള്‍ അന്വേഷിച്ചുവരികയാണെന്നാണ് അറ്റോണി ജനറല്‍ മറുപടി നല്‍കി. . രഹസ്യരേഖകള്‍ പരാതിയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പുനപരിശോധനാഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post