ന്യൂഡല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്സൈറ്റ് തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന ബിജെപിയോട് ആശ്വാസ വാക്കുകളുമായി കോണ്‍ഗ്രസ് രംഗത്ത്. വെബ്സൈറ്റ് തിരിച്ചു പിടിക്കാനുള്ള സഹായമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലൂടെയാണ് വാഗ്ദാനം ചെയ്തത്. വിവില്ബി ബാക്ക് സൂണ്‍ എന്ന ബിജെപി പേജില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ” ഗുഡ്മോണിങ് ബിജെപി കുറേ അധികം നേരമായി നിങ്ങള്‍ തകര്‍ന്നിരിക്കുയാണെന്ന് അറിയാം. നിങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ”- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ബിജെപിയുടെ സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ‘ ഉടന്‍ മടങ്ങി വരും” എന്ന സന്ദേശമാണ് ഇപ്പോഴും കാണുന്നത്. അതില്‍ നിന്ന് ഇപ്പോഴും യാതൊരു മാറ്റവും ഇല്ല. ഇന്നലെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളും പേജില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
Morning @BJP4India, we realise you’ve been down for a long time now. If you need help getting back up, we’re happy to help
pic.twitter.com/pM12ADMxEj
— Congress (@INCIndia) March 6, 2019
Discussion about this post