അഹമ്മദാബാദ്: ഗിര്‍ വനത്തിലെ വിസാവദാര്‍ മേഖലയില്‍ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സിംഹക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സിംഹക്കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഗിര്‍ വനത്തില്‍ ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ആണ് സിംഹമായിരിക്കാം ഇവയെ കൊന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 110 സിംഹങ്ങളും 94 സിംഹക്കുട്ടികളുമടക്കം 204 സിംഹങ്ങളെയാണ് ഗിര്‍ വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
Discussion about this post