മാള്‍ഡ: ബംഗാളില്‍ യുവതിയെ ബലാത്സംഗത്തിനു ശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ രീതിയില്‍ പൊള്ളലേറ്റു മരിച്ചു. യുവതിയെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ യുവതി കയറിപ്പിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റാണ് ഇയാള്‍ മരിച്ചത്. പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ എത്തിയപ്പോള്‍ തീപിടിച്ച നിലയില്‍ രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. ഇരുവരെയും അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതി മരിച്ചതെന്ന് പോലീസ് അറിയിച്ചു.
പൊള്ളലേറ്റ യുവതി മാല്‍ഡ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുഖത്തും കൈകളിലുമാണ് യുവതിക്ക് പൊള്ളലേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഭര്‍ത്താവ് മരിച്ചശേഷം രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. പ്രതി തന്നെ നിരന്തരം ശല്യം ചെയ്യാറുണ്ടെന്ന് യുവതി പറഞ്ഞു.
തിങ്കളാഴ്ച താന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ ഇയാള്‍ അതിക്രമിച്ച വീട്ടില്‍ കയറുകയും തന്നെ പീഡിപ്പിക്കുകയും അതിന് ശേഷം തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു.
പ്രതി തന്നെ വളരെ നാളായി ശല്യം ചെയ്ത് വരികയായിരുന്നുവെന്ന് യുവതി പറഞ്ഞു.
മണിക്ചക് പൊലീസ് സ്റ്റേഷനു പരിധിയിലുള്ള സുഭാസ് കോളനിയിലെ താമസക്കാരിയാണ് ഇവര്‍. വിധവയായ ഇവര്‍ക്ക് മൂന്ന് പെണ്മക്കളാണ്. ഇതില്‍ മൂത്ത പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇവര്‍ മറ്റൊരിടത്താണ് താമസിക്കുന്നത്. മരിച്ച പ്രതി ചഞ്ചല്‍ സ്വദേശിയാണ്.
Discussion about this post