ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസ് പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് വിടണമോ എന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഹിന്ദു മഹാസഭ. വാദം തുടങ്ങുന്നതിനിടെയാണ് സഭ എതിര്‍പ്പ് പ്രകടിപ്പിച്ചത്. മധ്യസ്ഥശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്കാന് കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനുകൂല നിലപാടാണ് മുസ്ലീം സംഘടനകള്‍ സ്വീകരിച്ചിട്ടുള്ളത്. മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്ലീം സംഘടനകളാണ് അറിയിച്ചത്.
കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നാണ് ഹിന്ദു മഹാസഭയുടെ വാദം. അയോദ്ധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭ വാദിക്കുന്നുണ്ട്. തുടക്കത്തിലെ എതിര്‍പ്പുമായി ഹിന്ദുമഹാസഭ എത്തിയതോടെ മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങും മുന്‍പേ പരാജയപ്പെടുമെന്ന് പറയുകയാണോ എന്ന് ജസ്റ്റിസ് എസ്എ ബോബ്ഡെ ചോദിക്കുന്നു.
മധ്യസ്ഥത ആവുമ്പോള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങിനെയാണ് സംഭവത്തിലെ മുറിവ് ഉണക്കാം എന്നാണ് കോടതി ആലോചിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍പ് പൊതു ജനങ്ങള്‍ക്ക് നോട്ടീസ് നല്‍കേണ്ട ആവശ്യം ഇല്ലെന്ന് കോടതി പറഞ്ഞു. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്ന് മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന് വാദിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ഉചിതമായി തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥചര്‍ച്ച മുസ്ലിം സംഘടനകള്‍ക്ക് സമ്മതമാണെന്നും അറിയിക്കുകയും കോടതിയ്ക്ക് മധ്യസ്ഥചര്‍ച്ചയ്ക്കുള്ള വ്യവസ്ഥകള്‍ നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏതു തീരുമാനവും അംഗീകരിക്കാന്‍ കക്ഷികള്‍ ബാധ്യസ്ഥരാണെന്നും രാജീവ് ധവാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post