ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി യുലു ബൈക്ക്സ് രംഗത്തെത്തി. ഇലക്ട്രിക്ക് ബൈക്കുകള്‍ ബംഗളൂരു നഗരത്തിലെ നിരത്തില്‍ ഇറക്കാനാണ് യുലുവിന്റെ തീരുമാനം.
ആവശ്യമുള്ള യാത്രക്കാര്‍ക്ക് യുലു സോണില്‍ നിന്ന് ബൈക്കുകള്‍ സെലക്ട് ചെയ്തെടുക്കാവുന്നതാണ്. പത്ത് രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും പത്ത് രൂപ വീതം ഈടാക്കും. രണ്ട് കിലോ മീറ്ററാണ് ഒരിക്കല്‍ യാത്ര ചെയ്യാന്‍ കഴിയുക. ബൈക്കിന്റെ റീച്ചാര്‍ജ് കമ്പനി തന്നെയാണ് നടത്തുന്നത്.ആദ്യ ഘട്ടങ്ങളില്‍ 250 ബെക്കുകളാണ് യുലു സോണില്‍ ലഭ്യമാകുക.
എംജി റോഡിലും ഇന്ദിരാ നഗറിലുമായി മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് യുലുവിന്റെ ഇലക്ട്രിക്ക് ബൈക്കുകള്‍ ലഭിക്കുക.
Discussion about this post