കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും ബിജെപിയ്ക്കെതിരെയും വീണ്ടും വിമര്‍ശനം ഉന്നയിച്ച് പശ്ചിമ ബാംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയെയും ബിജെപിയേയും ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ ദേശദ്രോഹികളും പാകിസ്താന് അനുകൂലികളും ആക്കുന്നതാണ് ശീലമെന്നും മമതാ കുറ്റപ്പെടുത്തി.
ഗാന്ധിജിയെ കൊന്നവരില്‍ നിന്നു രാജ്യസ്നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളാക്കി മാറ്റുകയാണെന്നും സ്വാതന്ത്ര്യസമര പോരാളിയായ ഒരാളുടെ മകളായ എന്നെ മോഡി രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും മമതാ തുറന്നടിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു. എന്തുകൊണ്ട് അതു തടയാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുത്’ മമത കൂട്ടിച്ചേര്‍ത്തു.
Discussion about this post