വാറങ്കല്‍: നീണ്ട ഒമ്പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഉപേക്ഷിച്ച കാമുകനെതിരെ പ്രതിഷേധിച്ച് യുവതി മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ പ്രകോപിതയായ 23കാരിയാണ് നീതി വേണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ കയറിയത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. എന്‍ ബാബു എന്ന യുവാവുമായി കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുവതി പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയടുത്ത കാലത്തായി യുവതിയെ അവഗണിച്ച യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയവും നടത്തി.
ഇതറിഞ്ഞ യുവതി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഒടുവില്‍ ഏറെ നേരം പരിശ്രമിച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ടവറില്‍ നിന്നും താഴെയിറക്കി. യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവിന്റെ വീട്ടുകാരുമായി പോലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചയ്ക്കൊടുവില്‍ യുവതിയുമായുള്ള വിവാഹത്തിന് യുവാവും ബന്ധുക്കളും സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
Discussion about this post