ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം ആക്രമിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വെടിവയ്പ് നാലര വരെ നീണ്ടു. ഇന്നലെ രാവിലെയും ഇതേ മേഖലയില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ, രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതേസമയം പുല്‍വാമ ജില്ലയിലെ ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.