മുംബൈ:അത്ഭുതങ്ങള്‍ ഒരുക്കി വീണ്ടും വിവാഹമാമാങ്കത്തിന് തുടക്കമായി. പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് മുംബൈയിലെ ആഡംബര വസതിയായ ആന്റിലയില്‍ തുടക്കമായി.
സ്വിറ്റ്സര്‍ലന്‍ഡിലെ ആദ്യഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളില്‍ പങ്കെടുക്കാനാവാതെ പോയവര്‍ക്കാണ് ആന്റിലയില്‍ പാര്‍ട്ടി ഒരുക്കിയത്. ഹാരി പോട്ടര്‍ സിനിമകളിലെ തീം അനുസരിച്ചാണ് ആന്റില ഒരുക്കിയത്. മാന്ത്രിക സ്കൂളായ ഹോഗ്വാര്‍ട്ട്സിലെ ഡിന്നര്‍ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്വാര്‍ട്ട്സ് എക്സ്പ്രസ് എന്നിവ ആന്റിലയില്‍ സൃഷ്ടിച്ചു. ഒഴുകി നടക്കുന്ന മെഴുകുതിരികളും നിഗൂഢമായ സംഗീതവുമെല്ലാം അഥിതികള്‍ക്ക് കാഴ്ചയായി.
സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു ആകാശിന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം 20 മീറ്റര്‍ ഉയരത്തില്‍ ഇതിനായി ഉയര്‍ന്ന ടെന്റ് ഒരു അത്ഭുത നഗരത്തിന്റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റര്‍ വണ്ടര്‍ലാന്‍ഡ്’എന്നായിരുന്നു. സൂറിക്ക് എയര്‍പോര്‍ട്ടില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരമുണ്ട് സെന്റ് മോറിറ്റ്സിലെത്താന്‍. ടാക്സി ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായാണ് അതിഥികളെ എത്തിച്ചത്.
പ്രകാശ സംവിധാനങ്ങളാല്‍ അലംകൃതമായ വേദി. ചില്ലു കൂടാരങ്ങള്‍ക്ക് അകത്ത് പലവിധം വര്‍ണങ്ങള്‍ മിന്നിത്തിളങ്ങുന്നു. കൂറ്റന്‍ യന്ത്ര ഊഞ്ഞാല് ഉള്‍പ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഗീതത്തിനൊപ്പം പലരൂപങ്ങളിലേക്കു മാറുന്ന ലൈറ്റുകളും ചേര്‍ന്ന ഡ്രോണ്‍ ഷോ രാത്രി കാഴ്ചകളെ വിസ്മയമാക്കി.
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, വിദ്യാ ബാലന് തുടങ്ങിയ ബോളിവുഡ് താരങ്ങളും പങ്കെടുത്തു. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചത്.
മാര്‍ച്ച് 9,10,11 തീയതികളിലാണ് ആകാശും റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുടെയും വിവാഹം.
Discussion about this post