സച്ചിന്‍ പൈലറ്റ് ബുധനാഴ്ച കേരളത്തിലേക്ക്; കോണ്‍ഗ്രസിലെ യുവനേതാക്കളോട് സംവദിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി യുവത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്ന രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ബുധനാഴ്ച കേരളത്തിലെത്തും. ഓള്‍ ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസ് (എഐപിസി) സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ് കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുക്കും. യുവത്വത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുനര്‍വ്യാഖ്യാനം എന്ന വിഷയമാണു പരിപാടിയില്‍ ചര്‍ച്ച ചെയ്യുക.

തിരുവനന്തപുരം എംപിയും എഐപിസി ചെയര്‍മാനുമായ ശശി തരൂര്‍, എഐപിസി സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് നാല് മുതല്‍ ആറ് വരെയാണു പരിപാടി നടക്കുക.

ഭാവി ഇന്ത്യയുടെ മുഖമായാണ് സച്ചിന്‍ പൈലറ്റിനെ കണക്കാക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ വ്യക്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തെ യുവാക്കള്‍ക്കു കൃത്യമായി വഴികാട്ടുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 26ാം വയസില്‍ പാര്‍ലമെന്റ് അംഗമായ സച്ചിന്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.

Exit mobile version