ന്യൂഡല്‍ഹി; കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടു വീഴ്ച ചെയ്തുവെന്നത് നുണ പ്രചാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. റാഫേല്‍ കരാര്‍ വൈകിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന ആരോപണം തെറ്റാണെന്നും സിഎജി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും എകെ ആന്റണി പറഞ്ഞു.
2012 ജനുവരിയില്‍ റാഫേലിനായി കമ്പനിയെ തിരഞ്ഞെടുത്തുവെന്നും എന്നാല്‍ അന്ന് സുബ്രഹ്മണ്യന് സ്വാമിയും യശ്വന്ത് സിന്‍ഹയും ഉള്‍പ്പെടുന്ന അന്നത്തെ ബിജെപി നേതാക്കള്‍ ആയിരുന്നു എതിര്‍ത്തതെന്നും ആന്റണി പറഞ്ഞു. അതോടൊപ്പം അവരുടെ പരാതികള്‍ താന്‍ അവഗണിക്കണമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
2015 മാര്‍ച്ച് മാസത്തിലാണ് പരാതി പരിശോധിക്കാന്‍ നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്നും അന്ന് യുപിഎ അധികാരത്തില്‍ ഇല്ലായിരുന്നു, നരേന്ദ്ര മോഡിയായിരുന്നു പ്രധാനമന്ത്രിയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post