കോഴിക്കോട്: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനം അവിടുത്തെ മാത്രം കാര്യമാണെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണ്. അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ല. ഇവിടെ സിപിഎം കോണ്‍ഗ്രസിന്റെ എതിരാളികളാണെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നും അത് അവരുടെ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണാനായി മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post