ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബിജെപിക്ക് ഹാക്കര്‍മാരുടെ വക തിരിച്ചടി. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വൈബ്‌സൈറ്റ് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
ആരാണ് ഹാക്ക് ചെയ്തത് എന്ന് വ്യക്തമല്ലെങ്കിലും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണിതെന്ന് സംശയിക്കപ്പെടുന്നു. ഹാക്ക് ചെയ്ത സൈറ്റില്‍ മോഡിയോടൊപ്പം ജര്‍മന്‍ ചാന്‍സലര്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം പ്രശസ്തമായ ബൊഹീമിയന്‍ റാപ്‌സഡി ബാന്റിന്റെ ഒരു മ്യൂസിക് വീഡിയോയുടെ യൂട്യൂബ് ലിങ്കും സൈറ്റിലുണ്ടായിരുന്നു.
നിലവില്‍ വൈബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ‘എറര്‍’ എന്നാണ് കാണിക്കുന്നത്. അതേസമയം, ഹാക്ക് ചെയ്ത വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
Discussion about this post