കൊല്‍ക്കത്ത: ട്രെയിനില്‍ വേണ്ട സൗകര്യങ്ങളിലല്ല എന്ന പരാതി ഇന്ത്യന്‍ റെയില്‍വേയ്ക്ക് പുത്തരിയല്ല.. നിരവധി ജീവനുകള്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അഗര്‍ത്തല-ഹബീബ്ഗഞ്ച് എക്സ്പ്രസില്‍ ഉണ്ടായ സംഭവം നാടിനെ സന്തോഷത്തിലാഴ്ത്തി. നിറഗര്‍ഭിണിയായ യുവതിയ്ക്ക്
ട്രെയിനില്‍ പ്രസവ മുറി ഒരുക്കി പുരുഷ യാത്രക്കാര്‍.
ഗര്‍ഭിണിയായ യുവതിക്ക് പെട്ടെന്നായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. എന്നാല്‍ യുവതി തനിച്ചായിരുന്നു യാത്ര.കുറെ കഴിഞ്ഞപ്പോള്‍ പ്രസവവേദനയാല്‍ യുവതി പുളയുന്നത് കണ്ടു. തുടര്‍ന്ന് ഒപ്പം യാത്ര ചെയ്യുകയായിരുന്ന മൂന്ന് പുരുഷന്മാര് പ്രസവമുറി ഒരുക്കി.
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മറ്റു സ്ത്രീകളുടെ പക്കല്‍ നിന്നും തുണികള്‍ ശേഖരിച്ച് യുവതിക്ക് പ്രസവ മുറി ഒരുക്കുകയായിരുന്നു. യുവതി കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും പൊക്കിള്‍കൊടി വേര്‍പ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല.
ജല്‍പായ്ഗുരി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും റെയിവേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ എത്തുകയും പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Discussion about this post