ന്യൂഡല്‍ഹി: പുല്‍വാമയിലെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടന് സിദ്ധാര്‍ത്ഥ്. സൈനികരെന്ന യഥാര്‍ത്ഥ ഹീറോകളുടെ പുറകില്‍ നിന്ന് സ്വയം ഹീറോകളാകുന്ന അഭിനയം ബിജെപി നിര്‍ത്തണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
‘ജനങ്ങള്‍ ഇന്ത്യയുടെ സേനയെ വിശ്വസിക്കുകയും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ കൂട്ടാളികളും അവരെ വിശ്വസിക്കുന്നില്ല. പുല്‍വാമയെ രാഷ്രീയവല്ക്കരിക്കുന്നത് നിര്‍ത്തൂ. യഥാര്‍ത്ഥ ഹീറോകളുടെ പുറകില്‍ നിന്ന് സ്വയം ഹീറോകളാകുന്ന അഭിനയം നിര്‍ത്തൂ’സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി സൈന്യത്തെ ബഹുമാനിക്കണമെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ്, ‘നിങ്ങളൊരു സൈനികനല്ല. അവരെപ്പോലെ നിങ്ങളെ പരിഗണിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്’- എന്നും ട്വീറ്റില്‍ വിശദീകരിക്കുന്നു.
ചില ആളുകള്‍ എന്തിനാണ് സൈനികരെ ചോദ്യംചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
Our people believe and stand by the armed forces. It's you and your gang they don't believe. Stop politicizing #Pulwama. Stop pretending to be heroes on the backs of real heroes. You should respect the forces. You are not a soldier. Don't expect to be treated like one. Jai Hind. https://t.co/SEwI1Zw5Bh
— Siddharth (@Actor_Siddharth) March 4, 2019
Discussion about this post