ശ്രീനഗര്‍: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മുകാശ്മീരിലെത്തി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനുള്ള വിവിധയോഗങ്ങളില്‍ പങ്കെടുക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടം എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് സമയക്രമം കമ്മീഷന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ ആഴ്ചയില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
രാഷ്ടപതിഭരണം നിലനില്‍ക്കുന്ന ജമ്മുകാശ്മീരില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാകുമോയെന്നതാണ് കമ്മീഷന് പരിശോധിക്കുന്നത്.
Discussion about this post