ജയ്പൂര്‍ : ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനം തുടര്‍ന്ന് പാകിസ്താന്. ഇന്ന് പാകിസ്താന് വീണ്ടും വ്യോമാര്‍തിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു വ്യോമാതിര്‍ത്തി ലംഘനം.
രാജസ്ഥാനിലെ ബിക്കാനീറിനു സമീപത്ത് രാവിലെ 11:30നായിരുന്നു സംഭവമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമസേനയുടെ സുഖോയ് 30എംകെഐ വിമാനം ഡ്രോണ്‍ വെടിവെച്ചിട്ടു. അവശിഷ്ടങ്ങള്‍ പാകിസ്താനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപമാണ് തകര്‍ന്നു വീണതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നേരത്തെ, ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന പാകിസ്താന് എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ച് കാശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ചിരുന്നു. ഇവയെ അഭിനന്ദന് വര്ദ്ധമാന് ഉള്‍പ്പടെയുള്ള വൈമാനികര്‍ മിഗ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് തുരത്തിയത്.
Rajasthan: At 11:30 am today a Sukhoi 30MKI shot down a Pakistani drone at the Bikaner Nal sector area of the border. Drone was detected by Indian Air Defence radars pic.twitter.com/Ijc4B4XzjN
— ANI (@ANI) March 4, 2019
Discussion about this post