മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയില്‍; അദ്ദേഹം ഇപ്പോള്‍ കാന്‍സറിന്റെ നാലാം സ്‌റ്റേജില്‍! വെളിപ്പെടുത്തി ഗോവ മന്ത്രി

കാന്‍സര്‍ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വപ്നങ്ങളെയല്ല, ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നത്തെയാണ് കൊല്ലുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ ഗുരതരാവസ്ഥയിലെന്ന് വെളിപ്പെടുത്തി ഗോവ മന്ത്രി. അദ്ദേഹം ഇപ്പോള്‍ കാന്‍സറിന്റെ നാലാം സ്‌റ്റേജിലാണെന്ന് മന്ത്രി പറയുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ടൗണ്‍ പ്ലാനിംഗ് മന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ശ്മശാനത്തിനുള്ള തുക അനുവദിച്ചതിന് നന്ദി അറിയിക്കാനും ഒറ്റൊരു പദ്ധതിയുടെ അനുമതിക്കായും പരീക്കറെ കാണുമെന്നും വിജയ് സര്‍ദേശായി മാധ്യമങ്ങളോട് പറഞ്ഞു. കാന്‍സര്‍ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വപ്നങ്ങളെയല്ല, ഒരു സംസ്ഥാനത്തിന്റെ തന്നെ സ്വപ്നത്തെയാണ് കൊല്ലുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തിന് അകത്തും വിദേശ രാജ്യങ്ങളിലുമായി ചികിത്സയിലാണ് മനോഹര്‍ പരീക്കര്‍.

കഴിഞ്ഞ മാസം തുടര്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ സംസ്ഥാന മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരീക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രചാരണങ്ങള്‍ നിലനില്‍ക്കെ അദ്ദേഹം സുഖം പ്രാപിക്കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വ്യക്തമാക്കിയിരുന്നു. മൂക്കിലൂടെ ട്യൂബ് ഇട്ട നിലയിലായിരുന്നു ഒടുവിലായി ഗോവ നിയമസഭയില്‍ പ്രത്യക്ഷപ്പെട്ടത്.

Exit mobile version