ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് വേണ്ടി 110 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രമുഖ വ്യവസായി. സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസം കൂടാതെയാണ് രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ സൈനികര്‍ക്ക് സഹായമായി ആളുകള്‍ എത്തുന്നത്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മുര്‍ട്ടാസ എ ഹമീദ് എന്ന വ്യവസായിയാണ് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി 110 കോടി രൂപ വാഗ്ദാനം ചെയ്തത്.
ജന്മനാ അദ്ദേഹത്തിന് കാഴ്ചയില്ല. അദ്ദേഹം മുംബൈയില്‍ ഗവേഷകനായും പ്രവര്‍ത്തിക്കുന്നുണ്ട്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ച് ഇമെയില്‍ സന്ദേശം അയച്ചു. കോട്ടയിലെ ഗവണ്മെന്റ് കൊമേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. നിരവധി നന്മ നിറഞ്ഞ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനുമാണ് അദ്ദേഹം. താന്‍ കണ്ടുപിടിച്ച ഫ്യുവല്‍ ബേണ്‍ റേഡിയേഷന് ടെക്നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുളള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നെന്ന് ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.
ജിപിഎസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി. സഹായം ആവശ്യമുളളവനെ സഹായിക്കാനും മാതൃരാജ്യത്തെ അതിരറ്റ സ്നേഹിക്കാനുളള ഹൃദയവുമാണ് ഒരുവന് വേണ്ടതെന്ന് മുര്‍ട്ടാസ പറയുന്നു.
Discussion about this post