മുസാഫര്‍നഗര്‍: ശൗചാലയത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.
സഹാരണ്‍പൂര്‍ ജില്ലാ ജയിലിലാണ് സംഭവം. മുഹമ്മദ് ആസാം എന്നയാളാണ് സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നയാളാണ് മുഹമ്മദ് ആസാം.
സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 2009 ലാണ് ആസാം ഭാര്യയെ കൊലപ്പെടുത്തിയത്. അന്‍വര്‍ എന്നയാളാണ് ആസാമിനെ കൊലപ്പെടുത്തിയത്. ഇയാളും ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. മര്‍ദ്ദനമേറ്റ ആസാമിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം അന്‍വറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി സഹാരണ്‍പൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ പറഞ്ഞു.
Discussion about this post