ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് ജാധവ് രാജിവച്ചു. അദ്ദേഹം സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന് രാജിക്കത്ത് കൈമാറി. ഒരു പക്ഷെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന എംഎല്‍എമാരില്‍ ഒരാള്‍ ഉമേഷ് ജാധവ് ആയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമേഷ് ജാധവിന് ബിജെപി സീറ്റ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ചിഞ്ചോലി മണ്ഡലത്തില്‍നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ജാദവിന്റെ രാജിക്ക് പിന്നിലെ കാരണം അവ്യക്തമാണ്. കര്‍ണാടക നിയമസഭയിലെ നാല് കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളായിരുന്നു ഉമേഷ് ജാദവ്.
Discussion about this post