ശ്രീനഗര്‍: ഈ തലമുറ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ മുന്നേറ്റത്തിനും പ്രാധാന്യം നല്കുന്നു. അതിന് ഉത്തമ ഉദാഹരണമാണ് ആലിയ ഫറൂഖ് എന്ന യുവതി. ജിം ട്രെയിനിങ്ങ് രംഗത്ത് സ്ത്രീ സാന്നിദ്ധ്യം തീരെ ഇല്ലാതിരുന്ന ശ്രീനഗറിലെ ആദ്യ സര്‍ട്ടിഫൈഡ് ജിം ട്രെയ്നറാണ് ആലിയ. ഏകദേശം 50ഓളം സ്ത്രീകള്‍ ആലിയയുടെ ജിമ്മില്‍ വരുന്നുണ്ട്. ഇന്ന് സ്ത്രീകള്‍ക്കിടയില്‍ ആലിയ മാതൃകയാണ്.
‘വിവാഹ ശേഷം ഭര്‍ത്താവ് തന്നെ പഠിക്കാന്‍ വിട്ടു. ഇപ്പോള്‍ ജിമ്മ് തുടങ്ങുന്നതിനും അദ്ദേഹം വളരെ പിന്തുണ നല്കുന്നു, നേരത്തെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കൂടിയുള്ള ജിമ്മില്‍ പുരുഷന്മാരായിരുന്നു ട്രെയിനര്‍മാര്‍. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയതിനാല്‍ താന്‍ തന്നെ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് നേടി’ ആലിയയുടെ വാക്കുകളാണ് ഇത്.
2000ത്തിലാണ് ആലിയയുടെ ഭര്ത്താര് ശ്രീനഗര്‍ ഖാന്‍യാറില്‍ ജിം ആന്‍ഡ് ഫിറ്റനെസ്സ് ആരംഭിക്കുന്നത്. ‘ഫിറ്റ്നെസ്സ് സൊല്യൂഷന്’ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. ആലിയയുടെ ഭര്‍ത്താവായിരുന്നു ആദ്യ പുരുഷ ട്രെയ്നര്‍ എന്നാല്‍ പാതി വഴിയില്‍ അദ്ദേഹം ദൗത്യത്തില്‍ തോറ്റു. ശേഷമാണ് പുറത്തു നിന്ന് ട്രെയ്നര്‍മാരെ വെച്ചത്. അവര്‍ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നെന്ന് മനസിലായതോടെ ആലിയ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.
2012ല്‍ ആണ് യുവതി കോഴ്സ് എടുത്ത് വനിതാ ട്രെയ്നര്‍ ആയത്.
Discussion about this post