മധ്യപ്രദേശ്: മധ്യപ്രദേശിലെ പുതിയ മന്ത്രിസഭ നിലവില്‍ വന്നതുമുതല്‍ പുറത്ത് വരുന്നത് വന്‍ വിവാദങ്ങളാണ്. ഇപ്പോള്‍ കര്‍ഷകരെ അപമാനിക്കുന്ന തരത്തില്‍ വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ
കായിക, യുവജന ക്ഷേമ മന്ത്രി ജീതു പട്ട്‌വാരി. ‘മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത് അതിഥികള്‍ക്ക് മദ്യം വിളമ്പാനല്ല’ എന്നായിരുന്നു കര്‍ഷക റാലിക്കിടെ മന്ത്രിയുടെ പ്രസ്താവന.
അതേസമയം സര്‍ക്കാര്‍ കര്‍ഷകരുടെ മക്കളുടെ വിവാഹത്തിന് 51000 രൂപ ധനസഹായം നല്‍കുന്നു. ഇതും കര്‍ഷകര്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നും സര്‍ക്കാരിനെ കുറ്റം പറയുന്ന കര്‍ഷകര്‍ ഇതെല്ലാം സ്മരിക്കണമെന്നും മന്ത്രി പറഞ്ഞു. ആദ്യം 25000 രൂപ ആയിരുന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ 51000 ആയി ഉയര്‍ത്തിയിക്കുന്നതെന്നും ജിതു ഓര്‍മ്മിപ്പിച്ചു.
ഗുജറാത്ത്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ മക്കളുടെ വിവാഹത്തിന് ഭക്ഷണം, വെള്ളം എന്നിവയുള്‍പ്പെടെയുള്ള എല്ലാ തരത്തിലുമുള്ള ക്രമീകരണങ്ങളും നടത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കാറുണ്ട്. എന്നാല്‍ കരഷകരാകട്ടെ അതിഥികള്‍ക്ക് വിദേഷമദ്യം വിളമ്പുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ചെറുകിട കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നത് കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോയുടെ ഭാഗമായിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
Discussion about this post