കാശ്മീര്‍: അതിര്‍ത്തിയില്‍ സുരക്ഷാസേനയും ഭീകരരും കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് സുരക്ഷാ സൈനികരെ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. മൂന്ന് സിആര്‍പിഎഫ് ജവാന്മാരും ജമ്മുകാശ്മീര്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിനു ശേഷം നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ സുരക്ഷാ സൈനികര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തതാണ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയത്.
Discussion about this post