ഗുവാഹട്ടി: 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ കാലങ്ങളായി പൂജകള്‍ ചെയ്യുന്നത് മുസ്ലീം കുടുംബമാണ്. തകര്‍ക്കാനാവാത്ത സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കഥ തുറന്ന് കാണിക്കുന്നത് ഗുവാഹട്ടിയിലെ രംഗമഹലിലാണ്. തലമുറകളായി ഈ കുടുംബത്തിലെ ആളുകളാണ് ഇവിടെയുള്ള ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും അവിടെ പൂജകളും മറ്റും ചെയ്യുന്നതും.
ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീംകളും ഈ ശിവനില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്ത ജനതയാണ് ഇവിടെ ഉള്ളത്. ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹ്മാന് പറയുന്നത്, ഈ ശിവന് തനിക്ക് തന്റെ മാതാവിന്റെ പിതാവിനെ പോലെയാണ്, അത്രയും പ്രിയപ്പെട്ടതാണ് എന്നാണ്. ”ഞാനദ്ദേഹത്തെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു” – മതിബര്‍ റഹ്മാന് പറയുന്നു.
മുസ്ലീം ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യും. ക്ഷേത്രത്തിലെത്തുന്നവര്‍ ഈ കുടുംബത്തെ പ്രശംസിക്കുന്നുമുണ്ട്. മറ്റൊന്നിനുമല്ല, ഇത്ര ശ്രദ്ധയോടെയും മനോഹരമായും ക്ഷേത്രം പരിപാലിക്കുന്നതിന്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകം കൂടിയായി ഈ ക്ഷേത്രം മാറുകയാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനം തമ്മില്‍ തല്ലുമ്പോഴാണ് ഗുവാഹട്ടിയില്‍ നിന്നും ഐക്യത്തിന്റെ മറ്റൊരു കഥ കൂടി എത്തുന്നത്.
Assam: A Muslim family looks after a Shiva temple for last 500-year in Rangamahal village, Guwahati. The caretaker Matibar Rehman says,' It's a 500-year-old temple, our family looks after the temple. People from both the religions- Hindu and Muslim- come here to offer prayers.' pic.twitter.com/6HZTGtPhAy
— ANI (@ANI) March 2, 2019
Discussion about this post