ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കിയതായി പരാതി. അഭിനന്ദന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശം പോയെന്നാണ് പരാതി. അഭിനന്ദന്റെ ട്വിറ്റര്‍ സന്ദേശം എന്ന പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ അറിയിച്ചു.
കഴിഞ്ഞദിവസം പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം ആരംഭിച്ചത്.
പാകിസ്താന്റെ പിടിയിലായതുമുതല്‍ ഇന്ത്യന്‍ ജനതയുടെ പ്രാര്‍ത്ഥന വീര സൈനികനെ വിട്ടുകിട്ടാന്‍ വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം അഭിനന്ദന് ഇന്ത്യയില്‍ മടങ്ങിയെത്തിയപ്പോള്‍ രാജ്യമൊന്നാകെ ആനന്ദത്തിലായിരുന്നു.
Discussion about this post