വാരാണസി: ഗുജറാത്തില്‍ മാന്‍ഹോളില്‍ കുടുങ്ങി രണ്ട് ശുചീകരണ തൊഴിലാളികള്‍ മരണപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരുപത് വയസുള്ള രാജേഷ് പാസ്വ്വാന്, ചന്ദാന് എന്നിവരാണ് മരണപ്പെട്ടത്. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ മരണപ്പെട്ടതാണ് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
മാലിന്യം കെട്ടി കിടന്നിരുന്ന അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഴിഞ്ഞ ദിവസം കുംഭമേളക്ക് എത്തിയ പ്രധാനമന്ത്രി ശുചീകരണ തൊഴിലാളികളുടെ കാല് കഴുകുന്നത് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അങ്ങനെ കാല് കഴുകിയ നേരം അവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കിയാല്‍ പോരെ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
വാരാണസിയിലെ പണ്ഡെയ്പൂര് ഭാഗത്ത് മാലിന്യം കെട്ടികിടന്ന് ബ്ലോക്ക് ആയ പെപ്പ് വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. എന്നാല്‍ നാലടി താഴ്ച്ചയിലുള്ള മാന്‍ഹോളിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സുരക്ഷാ സേന ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലിനിടെയാണ് ഇരുവരുടെയും മൃതശരീരം കണ്ടെത്തിയത്.
ശുചീകരണ തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷയും അധികൃതര്‍ ഒരുക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇരുവരുടെയും മരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ കാല് കഴുകിയ ശേഷം ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചൊരു അനുഭവമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പല പ്രതിപക്ഷ നേതാക്കളും ആരോപിച്ചിരുന്നു.
Discussion about this post