ലഖ്നൗ: മണ്ഡലത്തിലെ വികസനത്തെ കുറിച്ച് ചോദ്യം ചോദിച്ച യുവാക്കളോട് അശ്ലീലം കലര്‍ന്ന മറുചോദ്യവുമായി ബിജെപി എംഎല്‍എ. ‘വേശ്യകള്‍’ നൃത്തം ചെയ്താല്‍ മാത്രമെ ഗ്രാമം വികസിച്ചതായി കണക്കാക്കുകയൊള്ളൂ…? എന്നാണ് നേതാവ് ചോദിച്ചത്. ഉത്തര്‍ പ്രദേശിലെ ഫരീദ്പൂര്‍ എംഎല്‍എയാണ് ശ്യം ബിഹാരിയാണ് മോശം പരാമര്‍ശം നടത്തിയത്.
വികസനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും വേശ്യകള്‍ നൃത്തം ചെയ്താല്‍ മാത്രമേ ഗ്രാമം വികസിച്ചതായി കണക്കാക്കുകയുള്ളൂ എന്നുമായിരുന്നു എംഎല്‍എ പ്രതികരിച്ചത്. മണ്ഡലത്തിലെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ബിജെപി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും എന്നാല്‍ ആരും തങ്ങളുടെ പ്രദേശത്ത് ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവാക്കള്‍ ഉന്നയിച്ചു.
ഇനിയും പ്രദേശത്ത് വികസനം കൊണ്ടുവന്നില്ലെങ്കില്‍ ശ്യം ബിഹാരി അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും യുവാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് പറ്റുന്നതെല്ലാം നിങ്ങള്‍ ചെയ്യൂ, നിങ്ങള്‍ക്ക് ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിയുമോ? പിന്നെന്തൊക്കെയാണ് നിങ്ങള്‍ക്ക് ഗ്രാമത്തിന് വേണ്ടി ചെയ്യാന്‍ കഴിയുക? നിങ്ങള്‍ക്ക് റോഡും വൈദ്യുതിയും ഗ്രാമത്തില്‍ ഇല്ലേ? വേശ്യകള്‍ ഇവിടെ നൃത്തം ചെയ്യുന്നത് നിങ്ങള്‍ക്ക് വേണോ? ഇത്തരത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post