മുംബൈ: പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കലാകാരന് പോലും ആക്രമണത്തെ അപലപിച്ചില്ലെന്ന് ബോളിവുഡ് സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍.
‘പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഒരു പാക് കലാകാരനും ഇതിനെതിരെ പ്രതികരിച്ചില്ല. ഇന്ത്യയില്‍ വന്ന് അഭിനയിച്ച് പേരും പ്രശസ്തിയും ലഭിച്ച കലാകാരന്മാരുണ്ട്. അവര്‍ ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ല. മനുഷ്യത്വത്തിന്റെ പേരില്‍ എങ്കിലും അവര്‍ക്ക് ഒരു ട്വീറ്റ് ചെയ്യാമായിരുന്നു’ മധുര് ഭണ്ഡാര്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്നുള്ള കലാകാന്മാരെ വിലക്കാന്‍ തീരുമാനിച്ചിരുന്നു.
Madhur Bhandarkar: None of them (from Pakistan) condemned Pulwama attack. Even none of the actors of their fraternity who have worked here or several Pakistani actors who have gained name & fame in our country, condemned it. They could have at least tweeted in name of humanity. pic.twitter.com/lZRXIpiwJD
— ANI (@ANI) March 2, 2019
Discussion about this post