ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം മുതല്‍ കേള്‍ക്കുന്നതാണ് രാഷ്ട്രീയം കലര്‍ത്തിയുള്ള സംസാരം. ബിജെപിയും മോഡിയും മുതല്‍ ഇപ്പോള്‍ കോണ്‍ഗ്രസും തങ്ങള്‍ ഇന്ത്യന്‍ ആര്‍മിയ്ക്ക് നല്‍കിയ സംഭാവനകളെ കുറിച്ച് വാചാലരാവുകയാണ്. അഭിനന്ദനെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പുറത്തുവിട്ട ട്വീറ്റ് വിവാദമാവുന്നു.
യുപിഎ ഭരണകാലത്താണ് അഭിനന്ദന് പൈലറ്റ് ലൈസന്‍സ് നല്‍കിയത് എന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വിറ്റ്. അഭിനന്ദന്‍ പക്വതയുള്ള പൈലറ്റ് ലൈസന്‍സ് ലഭിച്ചത് 2004ലാണെന്നും ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയതും യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് ഖുര്‍ഷിദ് ട്വിറ്ററില്‍ കുറിച്ചു. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നേതാവിന്റെ ട്വീറ്റ് പിന്നീട് വിവാദത്തിലേക്ക് വഴിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം അനവസരത്തിലാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. അഭിനന്ദനെ വിമാനം പറത്താന്‍ പഠിപ്പിച്ച രാഹുല്‍ജിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന തരത്തിലുള്ള പരിഹാസ കമന്റുകളും നിറഞ്ഞു.
അഭിനന്ദന്‍ ജനിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണ് .അതിന്റെ അംഗീകാരം കൂടി വേണമെങ്കില്‍ എടുത്തോളൂ എന്നും പരിഹാസമുയര്‍ന്നു. ഡിഗ്രി ജയിച്ചത് യുപിഎ കാലത്താണ്, ഒരു ജോലികിട്ടാന്‍ അത് കാരണമായി താങ്ക്സ് ടു സോണിയ ജി എന്നും മറുപടികള്‍ വരുന്നുണ്ട്.
Discussion about this post