ന്യൂഡല്‍ഹി: പാകിസ്താന് തടവില്‍ നിന്ന് മോചിതനായ ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മോതിരവും വാച്ചും പാകിസ്താന് തിരികെ നല്‍കിയിരുന്നു. എന്നാല്‍ അഭിനന്ദന്റെ തോക്ക് പാകിസ്ഥാന് പിടിച്ചുവച്ചു. ഇന്ത്യയില്‍ അദ്ദേഹം തിരിച്ചെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് പിസ്റ്റള്‍ തിരികെ നല്‍കിയിട്ടില്ല എന്ന് ഇന്ത്യയ്ക്ക് വ്യക്തമായത്.
വളരെ നാടകീയമായ കാര്യങ്ങളാണ് അഭിനന്ദനെ പിടികൂടുന്നതിന് മുമ്പ് നടന്നത്.. പാക് മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ പുറം ലോകത്ത് എത്തിച്ചത്
അഭിനന്ദന് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ നിയന്ത്രണ രേഖയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ തകര്‍ന്ന് വീഴുകയും അതിന് മുമ്പ് അദ്ദേഹം പാരച്യൂട്ടില്‍ ഇറങ്ങുകയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ട് ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് അഭിനന്ദന് ചോദിച്ചു. കൂട്ടത്തിലൊരാള്‍ ഇന്ത്യയെന്ന് മറുപടി നല്കി. എന്നാല്‍ അഭിനന്ദന് ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം മുഴക്കി. ഉടനെ യുവാക്കള്‍ പാക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ നിന്ന് അഭിനന്ദന് ആകാശത്തേക്ക് വെടി ഉതിര്‍ത്തു.
പിന്നീട് തന്നെ പിന്തുടര്‍ന്ന യുവാക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടി അരകിലോമീറ്റളോളം ഓടിയ അഭിനന്ദന് കുളത്തിലേക്ക് ചാടി.
ശേഷം തന്റെ കൈയ്യിലുണ്ടായിരുന്ന ചില രേഖകളും മാപ്പും അഭിനന്ദന് വിഴുങ്ങാന്‍ ശ്രമിക്കുകയും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കുകയും ചെയ്തു.
Discussion about this post