ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേഠിയിലെത്തും. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയുധ നിര്‍മ്മാണക്കമ്പനി ഉദ്ഘാടനം ചെയ്നാണ് മോഡി രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെത്തുന്നത്.
അതേസമയം മോഡി വിരോധം രാജ്യ വിരുദ്ധതയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. പ്രതിരോധ സേനയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്യുകയാണെന്നും മോഡി ആരോപിച്ചു.
റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പാകിസ്താന് ഉതിലും മികച്ച കനത്ത തിരിച്ചടി നല്‍കാമായിരുന്നു എന്ന് മോഡി പറഞ്ഞു. രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പട്ടു.
ഗാന്ധി കുടുംബത്തിലുള്ളവര്‍ സ്ഥിരമായ ജയിക്കുന്ന അമേഠിയിലും റായ് ബറേലിയിലും പോലും വികസനമെത്തിച്ചത് തങ്ങളാണെന്ന ബിജെപി പ്രചാരണത്തിനിടെയാണ് മോഡി അമേഠിയിലെത്തുന്നത്.
Discussion about this post