കൊല്‍ക്കത്ത: പാകിസ്താനിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണം ആള്‍നാശം ലക്ഷ്യമിട്ടായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ. ഇദ്ദേഹം ബംഗാളിയില്‍ ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ”മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. ആക്രമണത്തിനു ശേഷം (രാജസ്ഥാനിലെ) ചുരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗവും കേട്ടു. 300 പേര് കൊല്ലപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞോ ? ഏതെങ്കിലും വക്താവ് പറഞ്ഞോ? അമിത് ഷാ പറഞ്ഞോ?” – ബംഗാളിയില്‍ ചോദിക്കുന്നതിങ്ങനെ.
”ആള്‍നാശം ഇല്ലാത്തതിനു കാരണം ലക്ഷ്യം അതല്ലായിരുന്നു എന്നതാണ്. ഭീകരകേന്ദ്രങ്ങള്‍ നശിപ്പിക്കാമെന്നു തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം” – മാധ്യമപ്രവര്‍ത്തകരോടു മന്ത്രി ഇങ്ങനെ പറയുന്നതായും വിഡിയോയിലുണ്ട്.
അതേസമയം, പരാമര്‍ശം സംബന്ധിച്ചു പ്രതികരണം തേടിയ മാധ്യമങ്ങളോട് വീഡിയോ പൂര്‍ണ്ണമായി കാണാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
Discussion about this post