ന്യൂഡല്‍ഹി: പാകിസ്താന് സൈന്യത്തിന്റെ കസ്റ്റഡിയില്‍ താന്‍ നേരിട്ടത് കടുത്ത
മാനസിക പീഡനമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന്. ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് പാകിസ്താന് സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് അഭിനന്ദന് പറഞ്ഞു.
പാക് കസ്റ്റഡിയെക്കുറിച്ച് അഭിനന്ദന് പറഞ്ഞത്.
വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡീ ബ്രീഫിംഗ്’ നടപടിയിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച് അഭിനന്ദന് തുറന്ന് പറഞ്ഞത്.
ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന് വ്യക്തമാക്കി. പാകിസ്താന് പുറത്തു വിട്ട വീഡിയോകളില്‍ പാക് സൈന്യം നല്ല രീതിയില്‍ പെരുമാറിയെന്നാണ് അഭിനന്ദന് പറഞ്ഞിരുന്നത്. ഇതെല്ലാം കടുത്ത മാനസികസമ്മര്‍ദ്ദം മൂലമാണെന്നാണ് സൂചന.
വിമാനാപകടത്തില്‍ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സര്‍വീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീര്‍ച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആര്‍ഐ സ്കാന്‍ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് സൂചന. മാത്രമല്ല, പാക് അധീന കാശ്മീരില്‍ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
‘അസെസ്മെന്റ് ഓഫ് ഫൈറ്റര്‍ ഫ്ലൈറ്റ് ഫ്ലയിംഗ്’ എന്ന രീതിയില്‍ ഒരു യുദ്ധവിമാനം ഓടിക്കാന്‍ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്ധ ചികിത്സയും ലഭിക്കും. അതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിന് എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ചികിത്സ നേടും.
ഫെബ്രുവരി 26-ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കാശ്മീരില്‍ ചെന്ന് പതിച്ചത്. തുടര്‍ന്നാണ് അഭിനന്ദന് പാതിസ്താന്റെ പിടിയില്‍ ആകുന്നത്.
Discussion about this post